ആദായ നികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് കോഡാണ് പാൻ നമ്പർ. ഓരോ ഇന്ത്യൻ പൗരന്റെയും ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ഇത്. പെർമനന്റ് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ പാൻ കാർഡ് ഇന്ന് ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ നികുതികൾ നിക്ഷേപിക്കുന്നത് വരെ എല്ലാ സാമ്പത്തിക കാര്യങ്ങൾക്കും ആവശ്യമാണ്.
പാൻ കാർഡ് ഇല്ലാത്തവർക്ക് ഏറ്റവും അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ പോയി ഒരു അപേക്ഷ ഫയൽ ചെയ്തുകൊണ്ട് ആധാർ കാർഡ് നേടാം. എന്നാൽ, പ്രിന്റിംഗ്, മെയിലിംഗ്, മാനുവൽ പ്രോസസ്സിംഗ് തുടങ്ങി ഒന്നിലധികം ഘട്ടങ്ങൾ ഉൾപ്പെടുന്നതിനാൽ ഇതിന് കാലതാമസമെടുക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് ഇ - പാനിന്റെ പ്രാധാന്യം. ഇലക്ട്രോണിക് രീതിയിൽ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിനാൽ ഇവ തൽക്ഷണം ലഭിക്കും.